Thursday, May 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറല്‍ കുറ്റക്കാരനാണെന്ന് സൈനിക കോടതി

by Punnyabhumi Desk
Dec 3, 2011, 06:55 pm IST
in ദേശീയം

ഗുവാഹത്തി: സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറലും സൈനിക സെക്രട്ടറിയുമായിരുന്ന അവ്‌ദേശ് പ്രകാശ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. സൈനികപദവിയില്‍ നിന്നും പുറത്താക്കാനും കോടതി ഉത്തരവിട്ടു. പശ്ചിമബംഗാളിലെ സുഖ്‌നയില്‍ സൈന്യത്തിന്റെ കീഴിലുള്ള 71 ഏക്കര്‍ സ്ഥലം അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.  കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അവ്‌ദേശ് പ്രകാശ് കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാകും. 2008 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിക്കു സമീപം സുഖ്‌ന സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഭൂമിയില്‍ സ്വകാര്യ ട്രസ്റ്റിന് വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് സുഖ്‌ന ഭൂമി കുംഭകോണം എന്ന് അറിയപ്പെടുന്നത്.

സൈനിക പദവി അഴിമതി നടത്താനായി ദുരുപയോഗം ചെയ്തതുള്‍പ്പെടെ മൂന്ന് കുറ്റങ്ങളാണ് പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്. അവ്‌ദേശ് പ്രകാശിന് പുറമേ ലഫ്. ജനറല്‍ രമേശ് ഹല്‍ഗുലി, മേജര്‍ ജനറല്‍ പി.കെ. സെന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. നിയുക്ത ഉപസൈനിക മേധാവിയായിരുന്ന ലഫ്. ജനറല്‍ പ്രശാന്ത്കുമാര്‍ രഥിനെ സൈനിക കോടതി നേരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും രഥിന്റെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിരുന്നു.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies