കവരത്തി ദ്വീപില്‍ ചരക്കുകപ്പല്‍ പവിഴ പുറ്റില്‍ ഇടിച്ചു
മുംബൈ : മുംബൈ തുറമുഖത്ത് കപ്പലുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ പോയ കണ്ടെയ്‌നറുകളില്‍ നൂറ് കണ്ടെയ്‌നറുകള്‍ ഇനിയും കണ്ടെടുക്കാനായില്ല. ഇവയില്‍ രണ്ടെണ്ണം മാരകമായ കെമിക്കലുകള്‍ അടങ്ങിയതാണ്. 250 കണ്ടെയ്‌നറുകളാണ് വെള്ളതില്‍ വീണിരുന്നത്. ഇവയില്‍ നൂറെണ്ണം ഇനിയും കണ്ടെടുക്കാനായില്ലെന്നും അവക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മുംബൈ പോര്‍ട്ട് ്രടസ്റ്റ് ചെയര്‍മാന്‍ രാഹുല്‍ അസ്താന പറഞ്ഞു. കപ്പലുകളായ എം.എസ്.സി ചി്രതയും ഖലിജിയയും ആഗസ്റ്റ് ഏഴിനാണ് മുംബൈ തീരത്ത് കൂട്ടിമുട്ടിയത്. ഇത് എണ്ണ ചോര്‍ച്ചക്ക് കാരണമായിരുന്നു.
ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ ചരക്കുകപ്പല്‍ പവിഴ പുറ്റില്‍ ഇടിച്ചു. കപ്പല്‍ പുറ്റിലേക്ക് ആഴ്ന്നിറങ്ങിയതിനാല്‍ എണ്ണചോര്‍ച്ചക്കുളള സാധ്യത തളളി കളയാനാകില്ലെന്നാണ് തീരദേശ സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുളള ഈ പ്രദേശം ആയിരകണക്കിന് കടല്‍ ജീവികളുടെ ആവാസകേന്ദ്രമാണ്. 400 ചതുരശ്ര മീറ്ററോളം പുറ്റുകള്‍ കപ്പല്‍ തട്ടി നശിച്ചിട്ടുണ്ട്. നന്ദ് അപരാജിത എന്ന കപ്പലാണ് ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് കിടക്കുന്നത്. ഇപ്പോള്‍ എണ്ണച്ചോര്‍ച്ച ഇല്ലെങ്കിലും കപ്പല്‍ ആഴത്തില്‍ തറച്ചതിനാല്‍ ചോര്‍ച്ചക്ക് സാധ്യതയുളളതായി തീരദേശ സുരക്ഷ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അനേകം കടല്‍ ജീവികളുടെ വിഹാരകേന്ദ്രമാണിവിടം. പച്ച ആമകള്‍ കുഞ്ഞുങ്ങളെ വിരിപ്പിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.
Discussion about this post