പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തെ കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമാക്കാന്‍ തത്പരക്ഷികള്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം കൊടുക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. അതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പ്രകോപനപരമായ സാഹചര്യമുണ്ടായിട്ടും കേരളം ആത്മസംയമനം പാലിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ 41,000 പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുക.
Discussion about this post