ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു.
എന്നാല്‍ തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
Discussion about this post