ശബരിമല: ശബരിമലയില്‍ വൃശ്ചികം തുടങ്ങി മണ്ഡലം 27 വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടവരവില്‍ 18.94 കോടി രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം നടവരവ് 58.78 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 77.72 കോടി രൂപയായി വര്‍ധിച്ചു. അപ്പം, അരവണ, കാണിക്ക തുടങ്ങിയവയില്‍നിന്നെല്ലാം ഉള്ള വരവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യത്തെ 27 ദിവസം വരെ അപ്പത്തില്‍ നിന്നുള്ള വരവ് 5.36 കോടിയായിരുന്നത് ഇത്തവണ 7.25 കോടിയായി വര്‍ധിച്ചു. കാണിയ്ക്കയിനത്തില്‍ വരുമാനം കഴിഞ്ഞ വര്‍ഷം 21.65 കോടി രൂപയായിരുന്നത് ഇത്തവണ 26.64 കോടി രൂപയായി വര്‍ധിച്ചു. അരവണയുടെ വില്പന 24.28 കോടി രൂപയില്‍നിന്നും 33.68 കോടി രൂപയായി വര്‍ധിച്ചു. മറ്റു വഴിപാടിനങ്ങളില്‍ നിന്നുള്ള വരവിലും വര്‍ധന ഉണ്ടായിട്ടുണ്ട്.
Discussion about this post