ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ഗൗരവത്തോടെ പ്രശ്‌നം ചര്‍ച്ച ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 1971 ല്‍ പാകിസ്താനുമേല്‍ ഇന്ത്യ വിജയം നേടിയതിന്റെ 40 ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും സൈന്യം മുഴുവന്‍ സമയവും ജാഗ്രത പാലിക്കുകയാണ്. ഒറ്റപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post