തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിബിയെ ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എതിരഭിപ്രായമുണ്ടായിരുന്നെങ്കില്‍ പിബിയോട് തന്നെ പറയണമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണു വിഎസിനെതിരെ പിണറായി വിമര്‍ശനം ഉന്നയിച്ചത്. വിഭാഗീയത നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചതായും അദ്ദേഹം വിലയിരുത്തി.
കേരള ജനതയുടെ ആശങ്കയെക്കാള്‍ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്ക് പിബി മുന്‍ഗണന നല്‍കിയെന്ന പരസ്യ വിമര്‍ശനവുമായാണ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്.
Discussion about this post