വാഷിങ്ടണ്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ദീര്‍ഘദൂര മിസൈലുകള്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ട്.പെന്റഗണ്‍ യു.എസ് ജനപ്രതിനിധിസഭയില്‍ സമര്‍പ്പിച്ച ആഗോള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ ചൈന നടത്തുന്ന ‘പടയൊരുക്കം’ വെളിപ്പെട്ടത്. സി.എസ്.എസ്-ഫൈവ് ഇനത്തില്‍പ്പെട്ട മിസൈലുകളാണ് വിന്യസിച്ചിരിക്കുന്നത്.
വന്‍ സൈനികവ്യൂഹത്തെ ഏതുസമയവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിക്കാന്‍ കഴിയുംവിധം ചൈന റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ വിശാലമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
അതിര്‍ത്തിലംഘനവും പ്രകോപനപരമായ സൈനിക നിരീക്ഷണവും ശക്തമാണ്. 4,057 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ അതിര്‍ത്തിയില്‍ മാ്രതമല്ല, ലോകമെങ്ങും ചൈന വലിയ സൈനിക സാന്നിധ്യമാവുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 150,00 കോടി ഡോളറാണ് (7,50,000 കോടി) ആയുധവിന്യാസത്തിനായി ചൈന ചെലവഴിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ മിൈസല്‍ സംവിധാനങ്ങള്‍ ചൈനക്ക് സ്വന്തമാണ്-പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
്രപതിരോധ വിലയിരുത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധസാഹചര്യമാെണന്ന തരത്തില്‍ ഇതിനെ കാണേണ്ടതില്ലെന്നും വൈറ്റ്ഹൗസ് വക്താവ് മാധ്യമങ്ങളോട് വിശദീകരിച്ചു. ഇന്ത്യ-ചൈന തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും ഉഭയകക്ഷി ചര്‍ച്ചയിലൂടെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും വക്താവ് ചൂണ്ടിക്കാട്ടി.
Discussion about this post