ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ കാഞ്ചീപുരം ക്ഷേത്രത്തിന് ബോംബ് ഭീഷണി. കാഞ്ചീപുരത്തെ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തുകയാണ്. കാഞ്ചീപുരം ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതനായ വ്യക്തി ഫോണിലൂടെ മറ്റൊരാളോട് പറയുന്നതുകേട്ടുവെന്ന് ഒരാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
കാഞ്ചീപുരം ക്ഷേത്രം ദക്ഷിണേന്ത്യയിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ്. നാലു മുഖമണ്ഡപങ്ങളുള്ള ക്ഷേത്രം ഏകദേശം അഞ്ചേക്കറോളം സ്ഥലത്തായി നിറഞ്ഞു നില്‍ക്കുന്നു. നൂറോളം തൂണുകളടങ്ങിയതും ഒട്ടേറെ മണ്ഡപങ്ങളും സ്വര്‍ണ്ണഗോപുരത്തോടുകൂടിയതുമാണ് ഈ ക്ഷേത്രം. ചെന്നൈയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയായാണ് കാഞ്ചീപൂരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Discussion about this post