കൊല്‍ക്കത്ത: കിഴക്കന്‍ കൊല്‍ക്കത്തയിലെ തിജ്വാലയില്‍ റബ്ബര്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. പതിനഞ്ച് അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം യത്‌നിച്ചാണ് തീകെടുത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
Discussion about this post