തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും എല്ലായിടങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു.
ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തില്‍ യാതൊരു പ്രഖ്യാപനവും പാര്‍ട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post