തിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 112-ാം അവതാര ജയന്തി 2011 ഡിസംബര്‍ 24ന് (1187 ധനു 8ന്) ശനിയാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര രാമായണപാരായണം സമാരംഭിച്ചു തുടര്‍ന്ന് 7.30ന് ലക്ഷാര്‍ച്ചന, 8ന് കഞ്ഞിസദ്യ, 10ന് ഹനുമത് പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, വൈകുന്നേരം 5ന് സംഗീതാര്‍ച്ചന, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധനയും രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിച്ചു.
Discussion about this post