തിരുവനന്തപുരം: തച്ചങ്കരി വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. തച്ചങ്കരിയുടെ ഗള്‍ഫ് യാത്രയുമായി ബന്ധപ്പെട്ട വിവരം സംസ്ഥാനത്തെ അറിയിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും അതുകൊണ്‌ടു തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്‌ടത് കേന്ദ്രമാണെന്നും കോടിയേരി പറഞ്ഞു.
തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതില്‍ കേരള പൊലീസിനു വീഴ്‌ച പറ്റിയതായി ദേശീയ അന്വേഷണ എജന്‍സി(എന്‍ഐഎ) അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി കോഴിക്കോട് പറഞ്ഞു. നസീറിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്‌ടു വന്നപ്പോള്‍ മാധ്യമങ്ങളോടു സംസാരിച്ചത് കേരളാ പോലീസിന്റെ വീഴ്‌ചയാണെന്ന് എന്‍.ഐ.എ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിനു വീഴ്‌ച പറ്റിയതായി ഔദ്യോഗികമായി അറിയിച്ചാല്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കും.
എം.പി. വീരേന്ദ്രകുമാറിന്റേത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍പ്പെടുന്ന ആരുടെയും സ്വാഭാവിക തീവ്രവാദ ശക്തികള്‍ കേരളത്തേയും ലക്ഷ്യമിട്ടിരിക്കുകയാണ്. മുംബൈ ആക്രമണത്തിനുശേഷം കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്നും കോടിയേരി പറഞ്ഞു. .പ്രതികരണം മാത്രമാണെന്നും അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന വീരേന്ദ്രകുമാറിന്റെ നിലപാടിനുള്ള മറുപടിയായി കോടിയേരി പറഞ്ഞു.
ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്‌ടു വന്നപ്പോള്‍ മാധ്യമങ്ങളോടു സംസാരിച്ച സംഭവം ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. കര്‍ണാടക പോലീസിന്റെ അന്വേഷണം ചോര്‍ത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ദുരുപയോഗം ചെയ്‌തതായും ബിജെപി കുറ്റപ്പെടുത്തി.ബിജെപി വയനാട് ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നുബിജെപി നേതാവ് പി.കെ. കൃഷ്‌ണദാസ്.
പ്രതിയായ തടിയന്റവിട നസീര്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി പുറത്തേക്കു കൊണ്‌ടുവരുമ്പോള്‍ ചാനല്‍ കാമറയെ നോക്കി ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ താന്‍ മഅദനിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നു വിളിച്ചു പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post