ചങ്ങനാശ്ശേരി: എന്‍എസ്എസ് ആസ്ഥാനത്തെത്തിയാല്‍ എയിഡ്‌സ് ബാധിച്ചവരെ പോലെയാണ് പല എല്‍ഡിഎഫ് നേതാക്കളും പെരുമാറുന്നതെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ക്ഷണിച്ചാല്‍ പോലും വരില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കളെ എന്‍എസ്എസ് പരിപാടികള്‍ക്കു വിളിക്കാത്തത്. എന്നാല്‍ പലരും എന്‍എസ്എസിനോടുള്ള കടപ്പാടുകൊണ്ട് വരാറുമുണ്ട്.
എന്‍എസ്എസ് യോഗങ്ങള്‍ പലതും യുഡിഎഫ് യോഗങ്ങളായി മാറുന്നുവെന്ന പ്രചാരണം തെറ്റാണ്. എന്‍എസ്എസിന്റെ മനസ് കാണാത്തവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല. ശരിദൂരമാണ് ഇപ്പോള്‍ എന്‍എസ്എസിന്റെ നയമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post