തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആഭരണ വ്യാപാരസ്ഥാപനമായ ഭീമാ ജുവല്ലേഴ്‌സ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ‘ഋതു’ എന്ന പുത്തന്‍ ആഭരണശ്രേണിക്ക് തിരുവന്തപുരം ഭീമാഷോറൂമില്‍ തുടക്കമായി. പ്രകൃതിയിലെ മനോഹാരിതയും പുഷ്പങ്ങളുടെയും പറവകളുടെയും മറ്റും സൗന്ദര്യം ആഭരണനിര്‍മ്മാണത്തിലൂടെ പകര്‍ത്തിയാണ് ഭീമജുവല്ലേഴ്‌സ് പുതിയ ആഭരണശ്രേണിക്ക് തുടക്കം കുറിച്ചതെന്ന് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. പാരമ്പര്യ ആഭരണനിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും വ്യത്യസ്തമായ ഡിസൈനിലുള്ള ‘ഋതു’ ആഭരണശ്രേണി സ്വര്‍ണാഭരണ പ്രേമികളെ ആകര്‍ഷിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂവല്ലറി വിഭാഗം ഡയറക്ടര്‍ വിപിന്‍ ശര്‍മ്മ പറഞ്ഞു. സ്വര്‍ണാഭരണങ്ങളോടുള്ള കേരളത്തിന്റെ പ്രണയം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനുള്ള അംഗീകരമാണ് ഭീമയുടെ പുതിയ ആഭരണശ്രേണി. സംസ്ഥാനത്തെ ഷോപ്പിംഗ് മാമാങ്കമായ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം ഭീമയുടെ എണ്ണൂറിലേറെ ഷോറുമുകളും പങ്കെടുക്കുന്നുണ്ട്.
Discussion about this post