ശബരിമല: പതിവു പോലെ ഇക്കൊല്ലവും നടന്‍ ജഗതി ശ്രീകുമാര്‍ ശബരിമല ദര്‍ശനം നടത്തി. ഇത് മുപ്പതാം തവണയാണ് ജഗതി ശബരീശ ദര്‍ശനത്തിനെത്തുന്നത്. മകന്‍ രാജ്കുമാറിനൊപ്പമെത്തിയ അദ്ദേഹം പുലര്‍ച്ചെ നാല് മണിയോടെയാണ് പതിനെട്ടാംപടി കയറി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് കെട്ടുമുറുക്കി ഇരുവരും എത്തിയത്. ശബരിമലയില്‍ പരിഷ്‌കാരങ്ങള്‍ ഇത്രയും മതിയെന്നാണ് തന്റെ അഭിപ്രായമെന്ന് ജഗതി പറഞ്ഞു. ആദ്യവര്‍ഷം താന്‍ മലചവിട്ടുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആ സംതൃപ്തി കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യഭിഷേകം നടത്തിയ ജഗതി തന്ത്രി കണ്ഠരര് മഹേശ്വരരെയും മേല്‍ശാന്തിയെയും കണ്ടിരുന്നു. ദര്‍ശനം കഴിഞ്ഞ് പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കെടുത്ത ശേഷമാണ് ജഗതിശ്രീകുമാര്‍ മടങ്ങിയത്.
Discussion about this post