തിരുവനന്തപുരം: കാസര്‍കോട്ട് വിവാദ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 1.വിവാദ ഭൂമി കിട്ടിയത് തന്റെ ബന്ധുവിനാണോ? 2. വി.എസ് അറിയാതെയാണോ മന്ത്രിസഭ ഭൂമി വിഷയം ചര്‍ച്ചചെയ്തത്? 3.റവന്യു മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാത്രമാണോ ഉത്തരവാദികള്‍, താന്‍ അറിയാതെയാണ് ഇവര്‍ ഭൂമി അനുവദിച്ചതെന്ന് മൊഴിനല്‍കിയോ-ഇക്കാര്യങ്ങള്‍ വി.എസ് വിശദീകരിക്കണം. വി.എസ്സിന്റെ ഇന്നത്തെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
Discussion about this post