പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ പി.വേണുഗോപാല്‍ അറിയിച്ചു. മകരവിളക്കിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ജില്ലാ ഭരണകൂടം സജ്ജമായി.
അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എഡിഎം എച്ച്.സലിംരാജിനെ കോ-ഓര്‍ഡിനേറ്ററായും ദുരന്ത നിവാരണ ഡപ്യൂട്ടി കളക്ടര്‍ കെ.പി.ശശിധരന്‍ നായരെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ താലൂക്കിന്റേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒമാരെയും ഡപ്യൂട്ടി കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ തഹസീല്‍ദാര്‍മാരും മറ്റു ജീവനക്കാരും 16 വരെ അവരവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജില്ലാതല ഓഫീസുകള്‍ ഈ ദിവസങ്ങളില്‍ തുറന്നിരിക്കണം.
അത്യാഹിതങ്ങളോ മറ്റ് അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ നേരിടുന്നതിന് 36 ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇവയില്‍ 12 എണ്ണം പത്തനംതിട്ട കളക്ടറേറ്റിലും ആറെണ്ണം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 11 എണ്ണം പമ്പയിലും നാലെണ്ണം നിലയ്ക്കലും ഓരോന്നു വീതം റാന്നിയിലും വടശേരിക്കരയിലും സജ്ജീകരിക്കും. ഒരു ആംബുലന്‍സ് അടങ്ങിയ മെഡിക്കല്‍ യൂണിറ്റ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും നിലയ്ക്കലിലും രണ്ടു വീതം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകരെത്തുന്ന നാറാണം തോടിന് സമീപത്തെ അയ്യന്‍മല, നെല്ലിമല എന്നിവിടങ്ങളിലും ഓരോ ആംബുലന്‍സുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ താലൂക്കുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ചുമതലയുള്ളവരും ഫോണ്‍ നമ്പരുകളും ഇനിപ്പറയുന്നു.
തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ ചുമതല തിരുവല്ല ആര്‍ഡിഒ ആന്റണി ഡൊമനിക്കിനാണ്. ഫോണ്‍ 9447114902. അടൂര്‍ താലൂക്കിന്റെ ഏകോപന ചുമതല അടൂര്‍ ആര്‍ഡിഒ എം.സി.സരസമ്മയ്ക്കാണ്. ഫോണ്‍: 9447799827. റാന്നിയില്‍ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ബി.കൃഷ്ണന്‍കുട്ടി കുറുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫോണ്‍ 9447762931. എല്‍ആര്‍ ഡപ്യൂട്ടി കളക്ടര്‍ എ.അബ്ദുള്‍ സമദിനാണ് കോഴഞ്ചേരിയുടെ ചുമതല. ഫോണ്‍ 8547610038.
കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍ ഇനിപ്പറയുന്നു. കളക്ടറേറ്റ്: 0468-2222515, 2222507, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് -9446504515, ഡപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം)- 8547610039, റാന്നി താലൂക്ക് ഓഫീസ്- 04735-227442, റാന്നി തഹസീല്‍ദാര്‍- 9447049214, കോഴഞ്ചേരി താലൂക്ക് ഓഫീസ്- 0468-2222221, കോഴഞ്ചേരി തഹസീല്‍ദാര്‍- 9447712221.
വില്ലേജ് ഓഫീസുകളിലെ നമ്പരുകള്‍: കൂടല്‍- 04734-272282, കലഞ്ഞൂര്‍- 04734- 272281, കോന്നി- 0468-2340671, പത്തനംതിട്ട- 0468-2322403, മൈലപ്ര- 0468-2322415, വടശേരിക്കര- 04735-253750, കൊല്ലമുള- 04752-264242, റാന്നി-പെരുനാട്- 04735-241472, അത്തിക്കയം-04735-270622.
Discussion about this post