തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണറായ എച്ച്.ആര്‍. ഭരദ്വാജ് ഇന്നു കേരള ഗവര്‍ണറുടെ കൂടി അധികച്ചുമതലയേല്‍ക്കും. കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് ആരോഗ്യകാരണങ്ങളാല്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്. ഇന്നു വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
Discussion about this post