ന്യൂഡല്‍ഹി: യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ജനുവരി 18ന് ഇംഗ്ലീഷ് വിക്കീപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. ‘ വിക്കി പീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തുതീര്‍ക്കണം’ എന്നാണ് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ പ്രസ്താവിച്ചത്.
നിരവധി സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഈ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയയോടൊപ്പം സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്.
Discussion about this post