തിരുവനന്തപുരം: രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഈ നടപടി പിന്‍വലിക്കണം. കേസ് സിബിഐക്കു വിടണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശ തല്‍പരകക്ഷികള്‍ ഇടപെട്ട് അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. വിദേശകാര്‍ കള്ളക്കടത്ത് കേസിലെ പ്രതി അലക്‌സ് സി.ജോസഫിനു പൊലീസ് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ ഒരു എസ്‌ഐ പാസ്‌പോര്‍ട്ട് തിരികെ നല്‍കുമെന്നു കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ക്രമസമാധാന രംഗത്തുണ്ടായ തകര്‍ച്ച പരിഗണിച്ച് സംസ്ഥാനത്തു സെക്യൂരിറ്റി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് വി.എസ്. ആവശ്യപ്പെട്ടു. ഇ മെയില്‍ വിവാദം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉരുണ്ടു കളിക്കുകയാണ്. വിവാദത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന സര്‍ക്കാരിന്റേതാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
Discussion about this post