തിരുവനന്തപുരം: ഡെങ്കിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഉന്നതതല നിര്‍ദേശമുണ്ടായത്. ഇവിടെയുണ്ടായിരുന്ന പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്കു മാറ്റി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന 20ലേറെ പോലീസുകാര്‍ക്കാണു പനി പടര്‍ന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യ സമ്പത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നു വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post