കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ കര്‍ണാടക പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ സഹായം ചെയ്തുകൊടുക്കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരം ആവശ്യങ്ങളൊന്നും കര്‍ണാടക പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തടിയന്റവിട നസീര്‍ പോപ്പുലര്‍ ഫ്രമട് ഓഫീസ് സന്ദര്‍ശിച്ചതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയ്ക്കടുത്തുള്ള ജില്ല ആസ്ഥാനത്ത് നസീര്‍ താമസിച്ചതായി രേഖകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Discussion about this post