തിരുവനന്തപുരം: ഫോട്ടോണിക്‌സ് ഗവേഷണരംഗത്തെ കണ്ടുപിടിത്തത്തിന് മലയാളി ഗവേഷകനായ ഡോ. ഗംഗാധരന്‍ അജിത്കുമാറിന് അമേരിക്കന്‍ പുരസ്‌കാരം ലഭിച്ചു. അന്തര്‍ദേശീയ ഓപ്ടിക്‌സ്, ഫോട്ടോണിക്‌സ്, സംഘടനയായ ‘സ്‌പെ’യുടെ ഗ്രീന്‍ ഫോട്ടോണിക്‌സ് പുരസ്‌കാരമാണ് ലഭിച്ചത്. യു.എസിലെ ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകനായ അജിത് എരുമേലി കനകടലം നെല്ലിമൂട്ടില്‍ പരേതനായ ഗംഗാധരന്റെയും തങ്കമ്മയുടെയും മകനാണ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന് നേട്ടമാണ് അജിത് കരസ്ഥമാക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
Discussion about this post