തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് ഈ മാസം 20 ന് തുടങ്ങും. പൂര്‍ണമായും കെല്‍ട്രോണിന്റെ ചുമതലയിലായിരിക്കും ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടക്കുക. കണക്കെടുപ്പിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിലെ കമ്മറ്റിക്ക് പുറമേ മൂന്ന് വിദഗ്ധരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മൂല്യനിര്‍ണയം എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്ന് സമിതി അധ്യക്ഷന്‍ എം.വി. നായര്‍ പറഞ്ഞു. ഇന്ന് നടന്ന പരീക്ഷണ മൂല്യനിര്‍ണയത്തിന്റെ വിവരങ്ങള്‍ ഈ മാസം 15 ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യവസ്തുക്കളുടെ കണ്ടെടുത്ത് മൂല്യനിര്‍ണയം നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഹര്‍ജി.
Discussion about this post