കോഴിക്കോട് : മലയാളം വിക്കിപീഡിയയുടെ പഠനശിബിരം ബാംഗ്ലൂരില്‍ ഫിബ്രവരി 11 ന് ശനിയാഴ്ച്ച നടക്കും. മലയാളം വിക്കി സംരംഭങ്ങളില്‍ താത്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി മൂന്നാമത്തെ പഠനശിബിരമാണ് ബാംഗ്ലൂരില്‍ ശനിയാഴ്ച നടക്കുന്നത്.
മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തല്‍, മലയാളം ടൈപ്പിങ്, മലയാളം എഡിറ്റിങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്താനാണ് പഠനശിബിരം നടത്തുന്നത്.
ബാംഗ്ലൂര്‍ ഡൊംലൂരില്‍ ദ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ അഞ്ചു മണി വരെയാണ് പഠനശിബിരം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9916276334 (ശ്രീജിത്ത് കെ), 7829333365 (രാജേഷ് ഒടയഞ്ചാല്‍) എന്നീ നമ്പറുകളിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.
Discussion about this post