മാലെ: അക്രമ സംഭവങ്ങള്‍ നടക്കുന്ന മാലദ്വീപില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 29,000 ഇന്ത്യക്കാരാണ് മാലദ്വീപിലുള്ളത്. ഇവരില്‍ 22,000 പേരും തലസ്ഥാനമായ മാലെയിലാണ് വസിക്കുന്നത്. പൊലീസ് ലഹളയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവച്ചിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് ഹൈക്കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി. വിദശികളോ വിനോദസഞ്ചാരികളോ അല്ല അക്രമികളുടെ ലക്ഷ്യം.രാഷ്ട്രീയ പ്രവര്‍ത്തകരും പൊലീസും സൈന്യവും തമ്മിലാണ് സംഘര്‍ഷം നടന്നത്. മാലദ്വീപിലെ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അധ്യാപകരോ ഡോക്ടര്‍മാരോ ആണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇവിടത്തുകാര്‍ തക്കതായ ആദരവ് നല്‍കുന്നുണ്ടെന്നും ഹൈക്കമ്മിഷന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
Discussion about this post