തിരുവനന്തപുരം: വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം നഗരസഭ ഇന്നു പുനരാരംഭിക്കാനിരിക്കെ മാലിന്യ ഫാക്ടറിയിലേക്കുളള റോഡ് നാട്ടുകാര്‍ കയര്‍കെട്ടി ഉപരോധിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം കനത്ത പൊലീസ് കാവലില്‍ മൂന്നു മാലിന്യ ലോറികള്‍ വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകാനാണു നഗരസഭയുടെ തീരുമാനം.
വിളപ്പില്‍ശാലയിലേക്കു മാലിന്യങ്ങള്‍ എത്തിക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്നു സമരസമിതിയും വിളപ്പില്‍ പഞ്ചായത്ത് അധികൃതരും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.
Discussion about this post