ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥയുടെ വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് വിദേശനിര്‍മ്മിതമെന്ന് ഡല്‍ഹി പോലീസ്. സ്റ്റിക്കി ബോംബ് ഉപയോഗിച്ചുള്ള ആക്രമണം ഇന്ത്യയില്‍ ആദ്യത്തേതാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്ത മാധ്യമങ്ങളോടു പറഞ്ഞു.
കൈപ്പത്തിയുടെ വലിപ്പമുള്ള ബോംബ് ബൈക്കിലെത്തിയ അക്രമി കാറിന്റെ പിന്‍വശത്ത് ഒട്ടിച്ചുവെക്കുകയായിരുന്നു. സ്‌ഫോടനസ്ഥലത്തുനിന്നും കാന്തത്തിന്റെ കഷ്ണങ്ങളും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ചുവന്ന ബൈക്കില്‍ വന്നയാളാണ് കാറിനു പിന്നില്‍ സ്‌ഫോടക വസ്തു ഒട്ടിച്ചുവെച്ചതെന്നാണ് മലയാളിയായ ദൃക്‌സാക്ഷിയില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.
Discussion about this post