കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലെ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട ഹൈക്കോടതി ശരിവച്ചു. പ്രോസ്‌പെക്ടസ് വ്യവസ്ഥ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നു കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളജുകള്‍ക്കും ബാധകമാക്കണം. പ്രവേശന നടപടികള്‍ മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ക്വാട്ടയിലെ 50 ശതമാനം സീറ്റിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി എതിര്‍ത്തുകൊണ്ടു മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
Discussion about this post