ബീജിംഗ്: ചൈനയിലെ 500 മുന്‍നിര കമ്പനികള്‍ ഈ വര്‍ഷം സ്വന്തമാക്കിയത് 1,69,000 പേറ്റന്റ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13.3 ശതമാനം കൂടുതല്‍ പേറ്റന്റുകള്‍ ഈ വര്‍ഷം ചൈന സ്വന്തമാക്കിയതായി ‘ചൈന എന്റര്‍പ്രൈസ് കോണ്‍ഫെഡറേഷന്‍‘ പറയുന്നു.
പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി ചൈനയിലെ മുന്‍നിര കമ്പനികളില്‍ 41 എണ്ണത്തിന് ആയിരത്തില്‍ അധികവും 36 എണ്ണത്തിന് ഇരുനൂറില്‍ അധികവും പേറ്റന്റുകളാണ് ലഭിച്ചത്.
ഓരോ കമ്പനിയും ശരാശരി 775 ദശലക്ഷം യുവാന്‍ വീതമാണ് ഗവേഷങ്ങള്‍ക്കും വികസനങ്ങള്‍ക്കുമായി ചെലവിട്ടത്. അതായത്, 2009ല്‍ ചെലവഴിച്ചതിനെക്കാള്‍ 14.4 ശതമാനം കൂടുതല്‍ ചെലവ്.
മിക്ക കമ്പനികളും മൊത്തം വരുമാനത്തിന്റെ 1.4 ശതമാനത്തോളം ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചപ്പോള്‍ 17 കമ്പനികള്‍ മൊത്ത വരുമാനത്തിന്റെ അഞ്ച് ശതമാനത്തിലധികവും 60 കമ്പനികള്‍ മൊത്തവരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ അധികവും ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചു.
2009 ല്‍ ചൈന 7,946 പേറ്റന്റുകള്‍ക്കാണ് അപേക്ഷ നല്‍കിയത്. ലോകത്ത് അഞ്ചാം സ്ഥാനമായിരുന്നു രാജ്യത്തിന്.
Discussion about this post