തിരുവനന്തപുരം: കേരള അഭിഭാഷക മനുഷ്യാവകാശ സംരക്ഷം സമിതി രൂപീകരിച്ച ജനകീയാന്വേഷണ സമിതി ജനുവരി 26ന് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. ജനകീയവിഷയങ്ങളില്‍ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനായി ജനകീയ അദാലത്തുകള്‍ സംഘടിപ്പിക്കുകയും വഴിതെറ്റുന്ന കേസുകളില്‍ സമാന്തര അന്വേഷണം നടത്തി ഇരകളാകുന്ന സാധാരണക്കാര്‍ക്ക് നീതിലഭ്യമാക്കുകയുമാണ് സമിതിയുടെ ലക്ഷ്യം. റിട്ടയേഡ് ജഡ്ജിമാര്‍, അഭിഭാഷകര്‍, എക്‌സിക്യൂട്ടീവുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് പരാതിപരിഹക്കുന്നതിനായി ശ്രമിക്കുന്നത്. സമിതിയില്‍ അംഗമാകുന്നവര്‍ക്ക് വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. എല്ലാജില്ലകളിലും സമിതിയുടെ യൂണിറ്റുകള്‍ രൂപീകരിക്കും. പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ 9447146329, 9495446754 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കൊച്ചിയിലാണ് സമിതിയുടെ ആസ്ഥാനം. പരാതിക്കാര്‍ക്ക് പ്രോസിക്യൂഷന്‍ തെളിവുകല്‍ നല്‍കും. മീഡിയേഷനിലൂടെ പരിഹരിക്കേണ്ട പരാതികള്‍ അദാലത്തിലുടെ പരിഹരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post