റോം: സുന്നി ഇസ്ലാമിസ്റ് ഭീകരവാദ സംഘടനയായ ടര്‍ക്കീഷ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒന്‍പതു പേരെ ഇറ്റലിയില്‍ അറസ്റു ചെയ്തു. പിടിയിലായ സംഘത്തിനു അനധികൃത ഇമിഗ്രേഷന്‍ റാക്കറ്റുമായും ബന്ധമുണ്ടെന്നും സംശയമുണ്ട്. ടെര്‍നി നഗരത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പലസ്തീന്‍, കുര്‍ദീഷ് കുടിയേറ്റക്കാരെ അനധികൃതമായി ഇറ്റലിയിലേയ്ക്കു കടത്തുന്നതിനു ഇവര്‍ സഹായം നല്‍കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം പിടിയിലായ ടര്‍ക്കീഷ് പൌരനാണ് ഇറ്റലിയിലെ ടര്‍ക്കീഷ് ഹിസ്ബുള്ള സെല്ലിനേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പോലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. അറസ്റിലായ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണ്.
Discussion about this post