Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

താമസീശ്രദ്ധ

by Punnyabhumi Desk
Feb 22, 2012, 11:39 pm IST
in പാദപൂജ

സ്വാമി സത്യാനന്ദ സരസ്വതി
താമസീശ്രദ്ധ ഒരു തരത്തില്‍ നിരുപദ്രവമെന്ന് പറയാം. നിഷ്‌ക്രിയത്വമാണതിന്റെ സ്വഭാവം. ആലസ്യം സ്വാഭാവികമാണ്. രാഗദ്വേഷങ്ങള്‍ അതില്‍നിന്നുണരുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളു. കരിമ്പാറയില്‍  കൊത്തിയെടുത്ത ശിലാവിഗ്രഹംപോലെ ഉറങ്ങിക്കഴിഞ്ഞിരുന്ന കുംഭകര്‍ണനെ ഉണര്‍ത്തുന്നതുവരെ താമസീശ്രദ്ധ ആപത്തിലോ സന്തുഷ്ടിയിലോ പ്രവര്‍ത്തിച്ചിരുന്നില്ല.

അനുഭവപാഠം
ശ്രദ്ധയുടെ മൂന്നു വിഭാഗങ്ങളുമിവിടെ സാമാന്യമായി പരാമര്‍ശിച്ചു. ഈ പരാമര്‍ശത്തിന്റെ പ്രസക്തി ഗുരുനാഥന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ അതീവപ്രാധാന്യമര്‍ഹിക്കുന്നു. എന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ ചുരുക്കി പ്രസ്താവിക്കാം. ആശ്രമത്തില്‍ ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ (ശ്രീരാമസീതാഹനുമദ് ക്ഷേത്രം) പണി നടക്കുന്ന സമയം (1961 – 62). സമ്പൂര്‍ണ പരിത്യാഗിയും നിസ്സംഗനുമായ സ്വാമിജി, ആരില്‍ നിന്നും ഒന്നും സ്വീകരിക്കുകയും ആരോടും നിര്‍ദേശിക്കുകയും ചെയ്യാത്ത സ്വഭാവം. ഉദ്ദേശം മുപ്പത്താറു കൊല്ലം മുമ്പുള്ള ഹൈന്ദവരുടെ സ്ഥിതി. സംഭാവന ചെയ്യുകയെന്നത് പലതവണ മാറ്റിവച്ച് കഴിയുന്നതുമൊഴിവാക്കുന്ന ദരിദ്രമനസ്ഥിതി. ഇതിനിടയില്‍  ക്ഷേത്രനിര്‍മാണത്തിനാവശ്യമായ ധനസ്ഥിതി കൈവരിക്കുക ദുഷ്‌കരമായിരുന്നു. രാവണനിഗ്രഹത്തിന് സമുദ്രലംഘനം നടത്തുന്ന പരിശ്രമം പലപ്പോഴും എന്റെ മനസ്സില്‍ പൊങ്ങിവന്നു. ഒരു ചെറിയ വ്യത്യാസമേയുള്ളു. സേതുബന്ധനത്തിന് വാനരന്മാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എങ്കിലും നീലനും ഹനുമാന്‍ജിയും തമ്മില്‍ ഒരു കിടമത്സരമില്ലാതെയിരുന്നില്ല. അതറിയുന്നതിന് രസാവഹമായിരിക്കുന്നതുകൊണ്ട് ചുരുക്കി വിവരിക്കാം.

”വിശ്വകര്‍മാവിന്‍ മകനവനാകയാല്‍ വിശ്വശില്പക്രിയാതല്പരനെത്രയു”മെന്ന് നീലനെ വിശേഷിപ്പിച്ചിട്ടുണ്ട്. നീലനെയാണ് അണകെട്ടുന്നതിന് നിയോഗിച്ചിരുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ബലവും നീലന്റെ വരബലവും സമുദ്രത്തിലുള്ള അശകെട്ട് എളുപ്പമാക്കിത്തീര്‍ത്തു. കെട്ടുന്നതിനാവശ്യമായ കല്ലും മണ്ണും എത്തിച്ചുകൊടുക്കാനുള്ള ചുമതലയുടെ മുഖ്യസ്ഥാനം ഹനുമാന്‍ജിക്കായിരുന്നു. നീലന്റെ കയ്യാളാക്കിയതില്‍ ഹനുമാന്‍ജിക്ക് വിഷമം തെല്ലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നീലനെ തോല്‍പ്പിക്കണമെന്ന ചിന്ത ഉദിക്കുകയും ചെയ്തിരുന്നു. അതിനുവേണ്ടി കൂറ്റന്‍ പാറകളും ചെറിയ കുന്നുകളും പുഴക്കി നീലന്റെ കൈയില്‍ എത്തിച്ചുകൊണ്ടിരുന്നു. പരഹൃദയജ്ഞാനിയായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇതു മനസ്സിലാക്കി. നീലന് തന്റെ സങ്കല്പത്തിലൂടെ ശക്തി ദാനം നടത്തിക്കൊണ്ടിരുന്നു. തന്മൂലം നീലനു സിദ്ധിച്ച ബലത്താല്‍ സാധാരണ കെട്ടുകാര്‍ ചെയ്യുന്നതുപോലെ കൂറ്റന്‍പാറക്കല്ലുകള്‍ ഇടതുകൈകൊണ്ടു വാങ്ങി ശീഘ്രം അണകെട്ടിക്കൊണ്ടിരുന്നു. ഹനുമാന് അല്പം ക്ഷീണം തോന്നിത്തുടങ്ങി. തോന്നിയ അഹന്ത നിശ്ശേഷം ശമിച്ചു. ഭഗവദ്‌സങ്കല്പതതിലുള്ള പ്രവര്‍ത്തനത്തില്‍ തെല്ലും അഹന്ത പാടില്ലെന്നും അര്‍പണമനോഭാവത്തോടെയുള്ള ശ്രദ്ധയാണാവശ്യമെന്നും നാം മനസ്സിലാക്കണം.

മനസ്സിലൊരു പരാജയബോധമുണ്ടായെന്നല്ലാതെ ഹനുമാന്‍ജി കര്‍ത്തവ്യത്തില്‍ വീഴ്ച വരത്തിയില്ല. നീലന് ഹനുമാന്‍ജിയോട് അതീവ ബഹുമാനമുണ്ടായിരുന്നെങ്കിലും മഹാബലനായ ആഞ്ജനേയന്‍ കൊണ്ടുവരുനന കൂറ്റന്‍പാറകളും മലകളും ഇടതുകൈകൊണ്ടുവാങ്ങി അണകെട്ടിക്കൊണ്ടിരുന്ന സംഭവത്തില്‍ നീലന് അല്പാല്പം അഹന്ത വര്‍ധിച്ചുതുടങ്ങി. തന്റെ വരബലംകൊണ്ട് വെള്ളത്തിനുമുകളില്‍ നിര്‍മിച്ചിരുന്ന അണക്കെട്ട് പെട്ടെന്ന് ആഴത്തിലേക്ക് താണുപോകുന്നതായി നീലന് തോന്നി. മറ്റു നിവൃത്തികളില്ലാതെ നീലനും ഹനുമാന്‍ജിയുമുള്‍പ്പെടെയുള്ളവര്‍ ശ്രീരാമചന്ദ്രനെ ശരണം പ്രാപിച്ചു. ഭഗവാന്‍ നിര്‍ദേശിച്ച പ്രതിവിധി അനുകരണീയവും പ്രാര്‍ഥനീയവുമായിരുന്നു. ഹനുമാന്‍ജി കൊണ്ടു ചെല്ലുന്ന ഓരോ കല്ലിലും ‘രാം’ എന്നെഴുതി അണകെട്ടാനുപയോഗിക്കുക. അതോടെ തന്റെ വരബലത്താലാണ് അണക്കെട്ട് വെള്ളത്തില്‍ നിന്നതെന്നും ഹനുമാന്‍ജി കൊണ്ടു ചെല്ലുന്നസാധനങ്ങള്‍ നിഷ്പ്രയാസം സ്വീകരിക്കാന്‍ കഴിഞ്ഞതെന്നുമുള്ള അഹന്ത നീലനു അസ്തമിച്ചു. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നീലന് ശക്തി ദാനം ചെയ്തിരുന്നുവെന്ന കാര്യം അദ്ദേഹമറിഞ്ഞിരുന്നില്ല. ഹനുമാന്‍ജിയ്ക്കുണ്ടായ വിഷമം അശേഷം നീങ്ങി. ഇരുകൂട്ടരും ഭക്തിയോടെ രാമനാമം ജപിച്ചു വളരെവേഗം പണിപൂര്‍ത്തിയാക്കി.

 

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies