ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ യോഗഗുരു ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയുടെ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനാണെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകനായ രാം ജഠ്മലാനി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചിദംബരം രാജിവയ്ക്കണമെന്നും ജഠ്മലാനി പറഞ്ഞു. ഡല്‍ഹി പൊലീസ് നടപടി ആക്രമണപരമായിരുന്നുവെന്നും സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post