- ആയുധപരിശോധന നാളെ നടക്കും
കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലില്‍വച്ച് വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി വീണ്ടും കൊച്ചി തുറമുഖത്തടുപ്പിച്ചു. ആയുധപരിശോധനയ്ക്കായാണു പുറംകടലില്‍ നിന്നും കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിച്ചത്. കപ്പലിലെ ആയുധം കണ്ടെടുക്കുന്നതിനായുള്ള പരിശോധനയില്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ആയുധപരിശോധന നാളെ നടക്കും. ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യപ്രകാരം അവരുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാകും പരിശോധന നടത്തുക. ആയുധ പരിശോധനയില്‍ സഹകരിക്കുമെന്ന് കൊച്ചിയിലുള്ള ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ദിമിസ്തുര പറഞ്ഞു.
Discussion about this post