മുംബൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ടെന്‍ഡര്‍ അനുമതി നിഷേധിക്കപ്പെട്ട മുന്ദ്ര പോര്‍ട്ട് ട്രസ്‌റ് നിയമ നടപടിക്ക് ഒരുങ്ങുന്നു. അഡാനി ഗ്രൂപ്പ് എംഡി രാജേഷ് അഡാനിയാണ് ഇക്കാര്യമറിയിച്ചത്. അനുമതി നിഷേധിച്ച നടപടിക്കു കാരണമെന്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല. ഇതിനെതിരേ ഭരണപരവും നിയമപരവുമായി മുന്നോട്ടു പോകാനാണ് നീക്കം. മുന്ദ്ര പോര്‍ട്ടിന്റെ പുതിയ ലോഗോ പ്രകാശന ചടങ്ങില്‍ രാജേഷ് അഡാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയുടെ ടെന്‍ഡറിനുള്ള അന്തിമപട്ടികയില്‍ മുന്ദ്ര പോര്‍ട്ടും വെല്‍സ്പണ്‍ ഇന്‍ഫ്രാടെക് കണ്‍സോര്‍ഷ്യവുമാണ് ഉണ്ടായിരുന്നത്. മുന്ദ്ര ഗ്രൂപ്പിന് അനുമതി നിഷേധിക്കപ്പെട്ടതോടെ വെല്‍സ്പണ്‍ യോഗ്യത നേടിയെങ്കിലും കരാര്‍ നല്‍കുന്നതിനുള്ള അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
Discussion about this post