ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍(25) ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. റെന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം ചെന്നൈ റോയപേട്ട ജനറല്‍ ഹോസ്പിറ്റലില്‍. എന്‍ജിനീയറായ റെന്‍ ചെന്നൈയില്‍ അമ്മ റാണിക്കും ഷാന്‍ എന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
2011 ഓഗസ്റ്റ് 18 നാണ് മലയാളിയുടെ പ്രിയ സംഗീത സംവിധായകരില്‍ ഒരാളായ ജോണ്‍സണ്‍ ചെന്നൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്.
Discussion about this post