കൊച്ചി: പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, പത്രപ്രവര്‍ത്തകക്ഷേമ പെന്‍ഷന്‍ സമിതിയില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം നിവേദനം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, കെ.സി.ജോസഫ്, കെ.ബാബു എന്നിവര്‍ക്കാണ് നിവേദനം.
ഫോറം രക്ഷാധികാരി കെ.എം.റോയ്, പ്രസിഡന്റ് പി.എ.അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി എ.മാധവന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് കോയ്പ്പള്ളില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Discussion about this post