ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ അടുത്ത മാസം 5 ന് അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തും. പണിമുടക്കിന് മറ്റു മതേതര ജനാധിപത്യപാര്‍ട്ടികളുടെ പിന്തുണയുമുണ്ടെന്ന് ഇടത് നേതാക്കള്‍ പറഞ്ഞു. എസ്.പി., ആര്‍.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ കക്ഷികള്‍ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കിയത്.കഴിഞ്ഞ ശനിയാഴ്‌ച ഇതേവിഷയത്തില്‍ കേരളത്തില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയിരുന്നു. എങ്കിലും കേരളത്തെ ഭാരത്‌ബന്തില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
ഹര്‍ത്താലില്‍ കേരളവും പങ്കുചേരുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ രൂപവും ഭാവവും പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.തുടര്‍ച്ചയായി രണ്ടു ഹര്‍ത്താലുകള്‍ നടത്താന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.കെ. പാന്ഥേ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് പിന്നാലെ ഒരേ വിഷയത്തില്‍ വീണ്‌ടും മറ്റൊന്നുകൂടി നടത്താനുള്ള സാധ്യത സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാന്ഥേ.ജൂലായ് ഒന്നിന് വിലക്കയറ്റ വിരുദ്ധദിനമായി ആചരിക്കുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത പ്രതിപക്ഷ ബന്ദ് എന്ന ജനതാദള്‍ (യു) നിര്‍ദേശം തിങ്കളാഴ്‌ച ബി.ജെ.പി. തള്ളിയിരുന്നു. ഇതിനിടെ, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും അഞ്ചിന് ബന്തിന് ആഹ്വാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടണ്ട്.
Discussion about this post