തിരുവനന്തപുരം: നായര്‍ സമുദായത്തിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ നേതാവായിരുന്നു പി.കെ.നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സമൂഹം വളരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവ് ആണ് അദ്ദേഹം. മതസൗഹാര്‍ദത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു നാരായണപ്പണിക്കരെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.













