ന്യൂഡല്‍ഹി: രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നഴ്‌സുമാരുടെ സമരത്തോട് യോജിപ്പില്ലെന്ന് സുപ്രീംകോടതി. ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഞ്ചാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ചുള്ള വേതനം നല്‍കുന്ന കാര്യത്തില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. സമരം ഉപേക്ഷിക്കാനും നഴ്‌സുമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
Discussion about this post