തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി-കണ്ണൂര്‍ മുഖേന കൈത്തറി മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പരിശീലന പരിപാടികളില്‍ പ്രവര്‍ത്തിക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 8ാം ക്‌ളാസ്സ് വിജയിച്ച, ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും കൈത്തറി മേഖലയില്‍ ഡോബി, ജക്കാര്‍ഡ്, വീവിങ്ങ്, ഡൈയിങ്ങ് വിഷയങ്ങളില്‍ പരിചയമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഐ.ഐ.എച്.ടി. യിലോ, വീവേര്‍സ് സെന്ററിലോ വിവിധ പരിശീലനത്തിലൂടെ സര്‍ട്ടിഫക്കറ്റ് നേടിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ മാര്‍ച്ച് 5ന് രാവിലെ 11 മണിക്ക് ബാലരാമപുരത്തുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോണ്‍ – 0497- 2835390, 0497- 2739322, 0471-2160393.
Discussion about this post