തിരുവനന്തപുരം: പാറശ്ശാല ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലെ കുക്ക്, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (പ്രതിദിനം 300 രൂപ 59 ദിവസം) താല്‍ക്കാലിക നിയമനം നടത്താനായി നാളെ (മാര്‍ച്ച് 3) രാവിലെ 10 മണിക്ക് പാറശ്ശാല ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ വാക്ക്-ഇന്‍-ഇന്റവ്യൂ നടത്തുന്നു. അപേക്ഷകര്‍ 35നും 45നും ഇടയ്ക്ക് പ്രായമുളളവരും 10-ാം ക്‌ളാസ്സ് തോറ്റവരും ആയിരിക്കണം. അപേക്ഷയില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും ഫോട്ടോയും പതിക്കണം. എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. പാറശ്ശാല പഞ്ചായത്ത് നിവാസികള്‍ അപേക്ഷിച്ചാല്‍ മതി. വിധവകള്‍ക്ക് മുന്‍ഗണന.
Discussion about this post