തിരുവനന്തപുരം: കാട്ടായിക്കോണം മടവൂര്‍ പാറയില്‍ കേരളഫോക്‌ലോര്‍ അക്കാദമിയും, പുരാവസ്തു വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രാമോത്സവവത്തിന്റെ സമാപന സമ്മേളനം ഇന്ന് (മാര്‍ച്ച് 2) വൈകിട്ട് ആറിന് നടക്കും. പട്ടികവര്‍ഗ വികസന, യുവജനക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഗ്രാമോത്സവം നേരില്‍ കാണുന്നതിനായി ഇതിനോടകം നിരവധിപേര്‍ ഇവിടെയെത്തി. അന്യംനിന്ന് പോകുന്ന നാടന്‍ കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഗ്രാമോത്സവം ഒരുപരിധിവരെ ഉപകാരപ്രദമായി. ചെങ്ങന്നൂര്‍ ദേവീവിലാസം കലാലയം ഇന്നലെ അവതരിപ്പിച്ച പടയണി ആസ്വാദകര്‍ക്ക് ഹ്യദ്യാനുഭവമായി.
Discussion about this post