ആലപ്പുഴ: കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുടെ ജീവനു ഭീഷണി നേരിട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി ഉന്നതതലയോഗം ചേരുമെന്ന് എക്സൈസ് -തുറമുഖമന്ത്രി കെ. ബാബു പറഞ്ഞു. ചേര്‍ത്തല മനക്കോടത്ത് തീരക്കടലില്‍ കപ്പല്‍ മത്സ്യബന്ധനബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൈക്കിള്‍, ജോസഫ് എന്നിവരെ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും ദുരന്തത്തിന് ഇടയാക്കിയ കപ്പല്‍ കണ്െടത്താന്‍ നാവികസേനയുടെയും മറ്റും സഹകരണത്തോടെ ഊര്‍ജിതശ്രമം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post