തിരുവനന്തപുരം: ജഗദ്ഗുരു ആദിശങ്കരന്‍ സ്ഥാപിച്ച പ്രഥമ മഠമായ കര്‍ണാടകയിലെ ശൃംഗേരി മഠം അധിപതി ഭാരതിതീര്‍ഥ സ്വാമികള്‍ അനന്തപുരിയില്‍ എത്തുന്നു. ഏപ്രില്‍ 15ന് തലസ്ഥാനത്ത് എത്തുന്ന സ്വാമികള്‍ക്ക് കോട്ടയ്ക്കകം കുതിരമാളികയില്‍ തിരുവനന്തപുരം പൌരാവലി സ്വീകരണം നല്‍കും. സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി സാമൂഹ്യ, സാംസ്‌കാരിക മത നേതാക്കള്‍ പങ്കെടുക്കും. 16, 17 തീയതികളില്‍ കോട്ടയ്ക്കകം ലെവി ഹാളില്‍ വിശേഷാല്‍ പൂജകള്‍, പാദപൂജ എന്നിവ ഉണ്ടായിരിക്കും. 18ന് സ്വാമികള്‍ നാഗര്‍കോവിലിലേക്ക് യാത്രതിരിക്കും.
Discussion about this post