മലപ്പുറം: വിഷക്കള്ളു ദുരന്തത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. പേരശന്നൂര്‍ പുല്ലാട്ട്‌പ്പറമ്പില്‍ കണക്കറായി,കാളത്തൂര്‍ കുമ്മിണിക്കളം വേലായുധന്‍ എന്നിവരാണു മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. കണക്കറായി വിഷക്കള്ളു കഴിച്ചു നാലു ദിവസമായി ചികിത്സയിലായിരുന്നു.വേലായുധന്‍ കുറ്റിപ്പുറം ഷാപ്പില്‍ നിന്നു മദ്യപിച്ചിരുന്നു. തുടര്‍ന്നു രണ്ടു ദിവസം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഇയാളുടെ കാഴ്‌ച ശക്‌തി കഴിഞ്ഞദിവസം നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നു വീണ്ടും ആശുപത്രിയില്‍ പോകാനിരിക്കെയാണു മരണം സംഭവിച്ചത്.
Discussion about this post