ഗുരുവായൂര്‍: ഉത്സവാരംഭദിവസമായിരുന്ന (ഇന്നലെ) തിങ്കളാഴ്ച രാവിലെ പുരാതനകാലത്തെ ഓര്‍മിപ്പിക്കുന്ന ‘ആനയില്ലാ ശീവേലി’നടന്നു.
പണ്ട് ഉത്സവച്ചടങ്ങുകള്‍ക്ക് മറ്റുസ്ഥലങ്ങളില്‍നിന്ന് ആനകളെ കൊണ്ടുവരികയായിരുന്നു പതിവ്. ഒരു വര്‍ഷം ആനകള്‍ എത്തിയില്ല. അന്ന് ഉച്ചതിരിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തില്‍ ഉത്സവത്തിന് നിര്‍ത്തിയിരുന്ന ആനകള്‍ ഗുരുവായൂരില്‍ ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മയ്ക്കായാണ് ആദ്യദിവസത്തെ ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞുള്ള ആനയോട്ടവും. ഇന്നലെ ഒട്ടേറെ ഭക്തരാണ് ആനയില്ലാ ശീവേലി കണ്ടുതൊഴാനായി എത്തിയത്. ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ശ്രീകുമാരന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് മുറുകെപ്പിടിച്ച് ശീവേലി മൂന്നുപ്രദക്ഷിണം വെച്ചു.
ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന് 64 ആനകള്‍ ദേവസ്വത്തിന് ഉണ്ട്.
Discussion about this post