തിരുവനന്തപുരം: ശ്രീപത്മമനാഭസ്വാമി ക്ഷേത്രത്തിലെ ‘സി’ നിലവറയിലെ 50 സ്വര്‍ണക്കുടങ്ങളുടെ പരിശോധനകൂടി പൂര്‍ത്തിയായി. കലശത്തിനുപയോഗിക്കുന്ന കുടങ്ങളാണ് വെള്ളിയാഴ്ചയും പരിശോധിച്ചത്. ഓരോന്നിനും രണ്ടു മുതല്‍ മൂന്നുവരെ കിലോഗ്രാം ഭാരമുണ്ട്. രത്‌നങ്ങള്‍ പരിശോധിക്കാനുള്ള ജെം ടെസ്റ്റ് ലാബ് അടുത്തയാഴ്ചയോടെയേ സ്ഥാപിക്കും. കേരള സര്‍ക്കാരിന്റെ ഭൂവിജ്ഞാനീയ വകുപ്പാണ് രത്‌നപരിശോധനശാല സ്ഥാപിക്കേണ്ടത്. വിദഗ്ധ സമിതി ഇതിനുള്ള അപേക്ഷ രണ്ടാഴ്ചമുമ്പുതന്നെ സര്‍ക്കാരിന് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം ഇനിയും ലഭിക്കാത്തതാണ് ലാബ് സ്ഥാപിക്കുന്നതിനുള്ള തടസ്സം.
പുതിയ സുരക്ഷാ അറയുടെ നിര്‍മാണത്തിനുള്ള വാസ്തു ശാസ്ത്ര നിര്‍ദേശങ്ങള്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി രണ്ട് ദിവസത്തിനകം നല്‍കും.
Discussion about this post